
കാക്കനാട്: പൂട്ടിയിട്ട വീടിന്റെ താഴിൽ കറുത്ത പെയിന്റ് പൂശി, മറ്റൊരു വീടിന്റെ ഭിത്തിയിൽ കൈപ്പത്തി വരച്ചു, മുറ്റത്തെ ബൾബിനും കറുത്തനിറം പൂശി, ഒപ്പം ചുമരും ജനാലും സ്‌പ്രേ പെയിന്റിൽ വരഞ്ഞിട്ടുണ്ട്. ഇതൊന്നും പോരാതെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ പൊതുകിണറിലും കറുത്ത പെയിന്റ് കലക്കി. കാക്കനാട് അത്താണി കീരേലിമല 21 കോളനിയിലാണ് വീടുകൾക്ക് 'മാർക്കിട്ടും' നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചും ലഹരി മാഫിയയുടെ പ്രതികാരം.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് സ്പ്രേ പെയിന്റ് ചെയ്തത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കീരേലിമല ഭാഗത്ത് പുറമേനിന്നുള്ള യുവാക്കൾ അർധരാത്രി തമ്പടിച്ച് ലഹരി ഉപയോഗിക്കുന്നത് പതിവായിരുന്നു. ഇവരെ പേടിച്ച് പ്രദേശവാസികളിൽ പലരും പരാതിപ്പെടാൻ ഭയന്നു. കോളിനിയിലെ ചവിട്ടുപടിയിൽ ഇരുന്ന് ബഹളം വയ്ക്കലും രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിക്കലും കൂടി ആയതോടെ പ്രദേശവാസികളിൽ ചിലർ ഇതിനെ ചോദ്യം ചെയ്യുകയും യുവാക്കളെ പറഞ്ഞുവിടുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് പ്രദേശത്ത് വീടുകളുടെ ഭിത്തിയിലും വാതിലുകളിലും ഉൾപ്പെടെ കറുത്ത പെയിന്റ് അടിച്ചതെന്ന് വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.എസ്. സുജിത്ത് പറഞ്ഞു. വീടുകൾക്ക് ഭീഷണി എന്ന മട്ടിലാണ് അടയാളങ്ങളിട്ടിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കുടിവെള്ളം പിടിക്കാൻ മോട്ടോർ അടിച്ചപ്പോൾ കറുത്ത നിറത്തിലുള്ള വെള്ളം വന്നതോടെയാണ് കിണറ്റിലും പെയിന്റ് കലക്കിയ വിവരം അറിയുന്നത്. ഇതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടി. ലഹരിമാഫിയയുടെ ഭീഷണി അടയാളം കണ്ടതോടെ പോലീസിൽ രേഖാമൂലം പരാതി നൽകാനും ഭയപ്പെടുകയാണ്. സംഭവം തൃക്കാക്കര പോലീസിൽ അറിയിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.
Content Highlights: Drug mafia retaliates against residents in Kakkanad's Keerelimala colony., Homes were vandalized with black spray paint, creating an atmosphere of fear., A public well, the drinking water source for many families, was contaminated with paint., Residents are reportedly hesitant to file a formal police complaint due to fear.
Published: 26 Feb 2026, 07:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented