തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുകാലമായി ബിജെപിക്ക് കഴക്കൂട്ടത്ത് വളർച്ച ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, അത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദൃശ്യമാകുന്ന പതിവില്ലെന്നും സിറ്റിങ് എംഎൽഎയും സിപിഎം സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ. 'പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ച ദൃശ്യമായിട്ടുണ്ട്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ആ ചിത്രം മാറുന്ന കാഴ്ചയാണ് ഉണ്ടായിട്ടുള്ളത്', കടംകപള്ളി പറഞ്ഞു.

To advertise here,

ഇടതുമുന്നണിയുടെ സ്ഥാനാർഥി ഇവിടെ ജനിച്ചുവളർന്നതാണ്. കെട്ടിയിറക്കിയതല്ലെന്നും ബിജെപി സ്ഥാനാർഥി വി. മുരളീധരനെ പരോക്ഷമായി സൂചിപ്പിച്ച് കടകംപള്ളി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ യഥാർഥ കൊള്ളക്കാരൻ തന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ശബരിമല സ്വർണക്കൊള്ള ജനഹിതത്തെ തീരെ ബാധിക്കില്ലെന്ന് പറയില്ല. പക്ഷേ, ജനം അത് വിശ്വസിക്കില്ല. എനിക്കതിനകത്ത് ഒരു പങ്കുമില്ല. സംഭവം നടക്കുമ്പോൾ ഞാൻ മന്ത്രിയായതുകൊണ്ട് വേണമെങ്കിൽ ധാർമിക ഉത്തരവാദിത്വം എന്നിൽ ചാർത്താം. യഥാർത്ഥ കൊള്ളക്കാരനായ തന്ത്രിയിലേക്ക് വിഷയമെത്തിയപ്പോൾ ബിജെപി എന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇതൊന്നും നാടും ദൈവവും പൊറുക്കില്ല', കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.