കൊച്ചി: കടമക്കുടി ഇന്റര്‍നാഷണല്‍ ടൂറിസം സെമിനാറിന്റെ ഭാഗമായ മാധ്യമ അവാര്‍ഡ് മാതൃഭൂമി വരാപ്പുഴ ലേഖകന്‍ കെ.വി.രാജശേഖരന് സമ്മാനിക്കും. കടമക്കുടിയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ.എന്‍.ഉണ്ണികൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

To advertise here,

സെപ്റ്റംബര്‍ ആദ്യവാരം വൈപ്പിനില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ വേളയില്‍ ഡിടിപിസിക്കു വേണ്ടി എംഎല്‍എ അവാര്‍ഡ് സമ്മാനിക്കും. കടമക്കുടി ദ്വീപുകളെ കുറിച്ച് എഴുതിയ പരമ്പരയ്ക്ക് 2017ലെ സംസ്ഥാന മീഡിയ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ വിവിധ പുരസ്‌കാരങ്ങള്‍ രാജശേഖരനു ലഭിച്ചിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍: ഗായത്രി, സംഗീത്.