കണ്ണൂർ: കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി. അനുയായിക്ക് ഒപ്പമാണ് കെ. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത്. കൂടെ ഉണ്ടായിരുന്ന അനുയായി ജയന്ത് ദിനേശിനെതിരേയും പരാതിയുണ്ട്.
സാധാരണ നിലയിൽ ഓപ്പൺ വോട്ട് ചെയ്യാൻ മാത്രമേ വോട്ടർക്കൊപ്പം ബൂത്തിനുള്ളിൽ ആളെ അനുവദിക്കാവൂ എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചെന്നാണ് പരാതി. വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി, ബൂത്തിനകത്തേക്ക് കെ. സുധാകരന്റെ അനുയായി മൊബൈൽ ഫോൺ കൊണ്ടുപോകുകയും വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്തു എന്നീ ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷിജിൽ ആണ് ദൃശ്യങ്ങൾ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്.
വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ അനുയായി ജയന്ത് ദിനേശ് പറയുന്നത്. പത്തിലധികം ചാനലുകളുടെ ക്യാമറകളും ഓൺലൈൻ ചാനലുകളുടെ ക്യാമറകളും അവിടെ ഉണ്ടായിരുന്നു. അവരാണ് വീഡിയോ ചിത്രീകരിച്ച് അയച്ചതെന്നാണ് ജയന്ത് ദിനേശ് പറയുന്നത്. എം.പി. എന്ന നിലയിൽ കെ. സുധാകരനൊപ്പം സ്ഥിരമായി ഉണ്ടാകാറുള്ള ആളാണ് താനെന്നും ജയന്ദ് ദിനേശ് കൂട്ടിച്ചേർത്തു.
Content Highlights: K. Sudhakaran accused of violating election booth protocols in 2026., Allegations involve an aide accompanying him inside the booth., Complaints filed regarding unauthorized mobile phone usage and recording., Aide claims recording was done by media, not personally., Yuva Morcha leader has submitted formal evidence to authorities.
Published: 11 Apr 2026, 11:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented