തിരുവനന്തപുരം: പി.വി അന്‍വറിന് യുഡിഎഫില്‍ ചേരാന്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അന്‍വര്‍ ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കണം. സ്ഥാനാര്‍ഥിക്കും യുഡിഎഫ് ചെയര്‍മാനുമെതിരെ അന്‍വര്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും കെ.മുരളീധരന് ആവശ്യപ്പെട്ടു. ഇത് രണ്ടും ചെയ്തുകഴിഞ്ഞാല്‍ അന്‍വറിന്റെ ഡിമാന്‍ഡുകള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കെ.മുരളീധരന് അഭിപ്രായപ്പെട്ടു.
പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥിയാണ് ആര്യാടന് ഷൗക്കത്ത്. അങ്ങനെയുള്ള ഒരാളെ മോശപ്പെടുത്തി പറയുന്നത് യുഡിഎഫിനെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും കെ.മുരളീധരന് വ്യക്തമാക്കി.
പിണറായിസത്തെ തോല്‍പ്പിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് പി.വി അന്‍വര്‍ എന്നാണ് താന്‍ മനസിലാക്കുന്നതെന്നും കെ.മുരളീധരന് പറഞ്ഞു. അങ്ങനെയെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും യുഡിഎഫ് ചെയര്‍മാനുമെതിരെ അന്‍വര്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും കെ. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Content Highlights: k muraleedharan sets condition for pv anwar to join udf
Published: 29 May 2025, 06:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented