
കോഴിക്കോട്: കോടതി ഇടപെടൽമൂലം സർക്കാർ നിസ്സഹായാവസ്ഥയിലാണെന്നും സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ചെയ്യാൻകഴിയുന്നില്ലെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കുന്നില്ല. ഇത് സ്വർണക്കൊള്ള നടത്തിയവർ രക്ഷപ്പെടുന്നതിന് സഹായകമാകുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. മുൻപും ഇതുപോലെ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുവശത്ത് കോടതി, മറുവശത്ത് ബോർഡ് എന്ന നിലയിലാണ് കാര്യങ്ങൾ.
താഴമൺ തന്ത്രി സംശയമുനയിലാണ്. തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടു. ബോർഡ് തീരുമാനം കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വത്തിൽ സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇവിടെ അങ്ങനെയല്ല സ്ഥിതിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Content Highlights: Minister K. Muraleedharan expressed helplessness regarding government inaction in the gold smuggling case., Criticism directed at the SIT for failing to file a charge sheet., Highlights the ongoing conflict between government authority, Devaswom Board, and court interventions., Addresses the controversy surrounding the Tantri position and the board's decision-making process.
Published: 13 Jul 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented