കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിർമലഗിരി കോളേജിന് സമീപത്തുവെച്ചായിരുന്നു സംഭവം. നിലവിൽ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ അതുൽ ചികിത്സയിലാണ്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്നാണ് അതുലും കെഎസ്‌യുവും ആരോപിക്കുന്നത്.

To advertise here,

ഭരണംമാറിയ ശേഷവും പിണറായി വിജയൻ, എ.എൻ. ഷംസീർ എന്നിവർക്ക് അനർഹമായ രീതിയിൽ പോലീസ് സംരക്ഷണം ഒരുക്കുന്നെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അതുൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്താണ് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തതെന്നാണ് അതുൽ പറയുന്നത്.

കൂത്തുപറമ്പ് ടൗണിന് അടുത്തുവെച്ച് അതുലിനെ അരമണിക്കൂറോളം സംഘം തടഞ്ഞുവെച്ചെന്നും ചോദ്യംചെയ്ത ശേഷം മർദിച്ചുവെന്നുമാണ് പരാതി.