കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്ന് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വത്തില്‍ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ. മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
'തത്കാലം തെലങ്കാനയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാം. കേരളത്തിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. കെ. കരുണാകരന്‍ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്‌സഭാ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങള്‍ ആറാം തീയതിക്കുശേഷം ഞാനും പറയാം', അദ്ദേഹം പ്രതികരിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പാവങ്ങളെ സി.പി.എമ്മിന് വേണ്ട. അതാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
മലക്കം മറിഞ്ഞെങ്കിലും സച്ചിദാനന്ദന്‍ ചില സത്യങ്ങള്‍ പറഞ്ഞല്ലോ. യഥാര്‍ഥ കമ്മ്യൂണിസ്റ്റിന്റെ തോന്നലാണ് അദ്ദേഹം പറഞ്ഞത്. ബംഗാളിലേയും ത്രിപുരയിലേയും പോല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കാതിരിക്കണമെങ്കില്‍ മൂന്നാംതവണ അധികാരത്തില്‍ വരരുതെന്ന് പറഞ്ഞത് സദുദ്ദേശത്തിലാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിലൊക്കെ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ശക്തമായ തിരിച്ചടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: k muraleedharan congress internal issues ramesh chennithala cwc
Published: 22 Aug 2023, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented