കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹൈക്കോടതി. പാതയോരത്ത് ആര് അനധികൃതമായി കൊടികള്‍ സ്ഥാപിച്ചാലും നടപടിയെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

To advertise here,

നിയമം ലംഘിക്കുന്നത് ആരായാലും ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പാതയോരത്ത് അനധികൃതമായി കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരാണ് ഇതിനെതിരെ നടപടി എടുക്കാന്‍ തയ്യാറാകാത്തതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു. 

ആര് നിയമലംഘനം നടത്തിയാലും അത് തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കുള്ള പരോക്ഷ മറുപടിയില്‍ ദേവന്‍ രാമചന്ദ്രന്‍ വ്യക്താക്കി.

സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിലുടനീളം പാതയോരത്ത് കൊടി തോരണങ്ങള്‍ സ്ഥാപിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ച് അമിക്യസ്‌ക്യൂറി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ സി.പി.എമ്മം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കോടതി നടപടിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെങ്കൊടി കണ്ടാല്‍ ചിലര്‍ക്ക് ഹിലിളകുകയാണെന്ന് ജഡ്ജിയുടെ പേരുപറയാതെ  മുഖ്യമന്ത്രി ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ പ്രതികരണം.