കോഴിക്കോട്: വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും ജോസ് ആലുക്കാസും ചേർന്നൊരുക്കിയ 'പ്രണയപൂർവം ഒരു ക്ലിക്ക്' ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുത്തവരിൽ നിന്നും വിജയികളെ തിരഞ്ഞടുത്തു.

To advertise here,

മഞ്ജു കൈലാസ് (പാലക്കാട്), സാബുരാജൻ സി.എസ് (കോഴിക്കോട്), ദീപ്തി ഭദ്രൻ (ചെന്നൈ), ഷാഹ്ന നസ്രിൻ (തൃശ്ശൂർ), നൗറിൻ ഷാഹുൽ (കൊല്ലം) എന്നിവരാണ് സമ്മാനാർഹരായത്. ഇവർക്ക് 9,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുന്നത്. ഈ ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച് ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് ഇവർക്ക് സ്വർണം വാങ്ങാം.

2026 ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ പ്രണയിതാവിനോടൊപ്പമുള്ള മനോഹരമായ ഫോട്ടോകളും ക്യാപ്ഷനും കോണ്ടസ്റ്റ് പേജിൽ അപ് ലോഡ് ചെയ്തവരിൽ നിന്നാണ് അഞ്ച് പേരെ തിരഞ്ഞെടുത്തത്. പ്രായഭേദമെന്യേ നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു.