ഇത്തവണത്തെ വാലന്റൈൻസ് ഡേയിൽ ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കിയത് ചോക്ലേറ്റുകളാണെന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കണക്കുകൾ. പ്രണയദിനത്തിൽ ചോക്ലേറ്റ് ഓർഡറുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 14-ന് ഉച്ചസമയത്തോട് അടുത്തപ്പോൾ ഓരോ മിനിറ്റിലും ശരാശരി 1,042 ചോക്ലേറ്റ് ഓർഡറുകൾ വീതമാണ് ഇൻസ്റ്റാമാർട്ടിലൂടെ നടന്നത്. ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകൾക്കും ഗിഫ്റ്റ് ഹാമ്പറുകൾക്കുമാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്.
ആഡംബര ചോക്ലേറ്റുകൾക്കായി വൻ തുക ചിലവാക്കാനും ഇത്തവണ മലയാളികളടക്കമുള്ള ഇന്ത്യക്കാർ മടിച്ചില്ല എന്നതാണ് ശ്രദ്ധേയം. കൊൽക്കത്തയിൽ നിന്നുള്ള ഉപഭോക്താവ് ഒരൊറ്റ ഓർഡറിൽ 25,000 രൂപയുടെ പ്രീമിയം ചോക്ലേറ്റുകൾ വാങ്ങിയതാണ് ഇത്തവണത്തെ ഏറ്റവും വലിയ കൗതുകം. കഴിഞ്ഞ വർഷം ഇതേ ദിവസം മിനിറ്റിൽ 581 ഓർഡറുകൾ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ ഓർഡറുകളുടെ എണ്ണം ഇരട്ടിയോളമായി വർദ്ധിച്ചത്.
പൂക്കൾക്കും മറ്റ് സമ്മാനങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നെങ്കിലും വിപണിയിലെ യഥാർത്ഥ 'താരം' ചോക്ലേറ്റ് തന്നെയായിരുന്നു. സ്വന്തം ആവശ്യത്തിനായി വാങ്ങുന്നതിലുപരി, ദൂരെയുള്ള പ്രിയപ്പെട്ടവർക്ക് സർപ്രൈസ് സമ്മാനമായി നേരിട്ട് അയച്ചുകൊടുക്കാനാണ് ഭൂരിഭാഗം പേരും ഇൻസ്റ്റാമാർട്ട് സൗകര്യം പ്രയോജനപ്പെടുത്തിയത്.
Content Highlights: Swiggy Instamart sees record-breaking chocolate orders this Valentine`s Day in India, with customers spending big on luxury gifts.
Published: 17 Feb 2026, 04:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented