കൊച്ചി: ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മധ്യമേഖലാ ജയില്‍ ഡി.ഐ.ജി പി. അജയ്കുമാര്‍. ബോബി ചെമ്മണൂരിനെ തനിക്ക് മുന്‍പരിചയമുണ്ട്. സൂപ്രണ്ടിന്റെ മുറിയിലേക്ക് ബോബി ചെമ്മണൂരിനെ വിളിച്ച് സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ബോബി ചെമ്മണൂരിനെ കണ്ടത്. ഒരു പരാതി അന്വേഷിക്കാനായി കാക്കനാട് ജില്ലാ ജയിലില്‍ പോയപ്പോഴായിരുന്നു ഇതെന്നും ഡി.ഐ.ജി വിശദീകരിച്ചു.
താന്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ സഹായങ്ങള്‍ ബോബി ചെമ്മണൂരിന് നല്‍കണമെന്ന സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അജയ്കുമാര്‍ വ്യക്തമാക്കി. ബോബി ചെമ്മണൂരിന്റെ ആരോഗ്യസ്ഥിതി ചോദിച്ച് മനസിലാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് തന്റെ രണ്ട് സുഹൃത്തുകള്‍ ജയിലിന് പുറത്തുണ്ടായിരുന്നു. ബാലകൃഷ്ണന്‍, അഭിലാഷ് എന്നിങ്ങനെ രണ്ടുപേരായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കണമെന്ന സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇവരുടെ പേര് രേഖപ്പെടുത്താത്തതിന് പിന്നിലെ കാരണം തനിക്കറിയില്ലെന്നും ഡി.ഐ.ജി പ്രതികരിച്ചു. ഇവരുടെ പേര് സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിന് ഉത്തരവാദി താന്‍ അല്ലെന്നുമാണ് ജയില്‍ മേധാവിക്ക് നല്‍കിയ വിശദീകരണത്തില്‍ അജയ്കുമാര്‍ പറഞ്ഞു.
വടക്കാഞ്ചേരി സ്വദേശിയായ ബാലകൃഷ്ണൻ ജയിലിലെ പല ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളയാളാണ്. അതേസമയം, അഭിലാഷ് ഒരു വ്യവസായിയാണ്. ഇവര്‍ ബോബി ചെമ്മണൂരിനെ കാണാനെത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാനായി കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് ജയില്‍വകുപ്പ്.
Content Highlights: jail dig on visiting boby chemmanur in jail
Published: 16 Jan 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented