കോട്ടയം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ 'രാം കെ നാം' ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ജെയ്ക് സി. തോമസ്. സ്ഥലവും സമയവും അറിയിച്ച സ്ഥിതിക്ക് തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

To advertise here,

തിങ്കളാഴ്ച രാത്രി കോളേജിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച 'രാം കെ നാം' ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷവും നടത്തി. പോലീസിന്റെ അനുമതിയോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.