
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിറ്റേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരത്തിന് ഒടുവില്‍ പിന്തുണ പ്രഖ്യാപിച്ച് ഐഎന്‍ടിയുസി. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോള്‍ ഐഎന്‍ടിയുസി എതിരായത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സമരം 51-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഐഎന്‍ടിയുസിയുടെ പിന്തുണയുണ്ടാകുന്നത്. എഐടിയുസിയുടെ പല നേതാക്കളും സമരപ്പന്തലിലെത്തി സമരത്തിന് പിന്തുണ അറിയിച്ചപ്പോഴും ഐഎന്‍ടിയുസിയുടെ ഭാഗത്തു നിന്ന് എന്തുകൊണ്ട് പിന്തുണയില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, സംഘനടനാ ചുമതലയുള്ള എഐസിസിയുടെ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരടക്കം സമര പന്തലില്‍ വന്നുപോയിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍ എന്തുകൊണ്ട് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നില്ല എന്ന ചോദ്യവും വിവിധകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഐഎന്‍ടിയുസിക്ക് ഉള്ളില്‍ തന്നെ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആര്‍. ചന്ദ്രശേഖരന്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്നതായിരുന്നു പ്രധാനപ്പെട്ട വിമര്‍ശനം.
അതേസമയം ആര്‍. ചന്ദ്രശേഖരന്റെ പൂര്‍ണ മനസോടെയുള്ള ഒരു പിന്തുണ എന്ന് ഇതിനെ കാണാന്‍ സാധിക്കുമോ എന്നതും സംശയമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കെ.സി വേണുഗോപാലിന്റെയും അഭ്യര്‍ഥന മാനിച്ചാണ് പിന്തുണ അറിയിക്കുന്നതെന്നാണ് ഐഎന്‍ടിയുസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതേസമയം ഈ സമരത്തിന്റെ ആവശ്യങ്ങളോടുള്ള വിയോജിപ്പും ആര്‍. ചന്ദ്രശേഖരന്‍ ഈ വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: After initial hesitation, INTUC finally extends support to the ongoing Asha worker`s protest in Kera
Published: 01 Apr 2025, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented