
കോട്ടയം: നദികളില്‍നിന്ന് അനധികൃത മണല്‍വാരല്‍ നടത്തുന്നവര്‍ക്ക് പിഴ ഇനിമുതല്‍ അഞ്ചുലക്ഷം രൂപ. നദീതീരസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമഭേദഗതി ഗവര്‍ണര്‍ ഒപ്പുവെച്ചതോടെയാണ് 25,000 ആയിരുന്ന പിഴയുയര്‍ന്നത്.
ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും അധികപിഴ 50,000 രൂപയായും ഉയര്‍ത്തി. നേരത്തേ 1000 രൂപയായിരുന്നു. കണ്ടുകെട്ടുന്ന മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മിതികേന്ദ്രത്തിനോ കലവറയ്‌ക്കോ വില്‍ക്കണമെന്ന വ്യവസ്ഥയും ഭേദഗതിചെയ്തു. കളക്ടര്‍ വിലനിശ്ചയിച്ച് സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ലേലത്തിലൂടെ വില്‍ക്കാമെന്നതാണ് പുതിയ വ്യവസ്ഥ.
Content Highlights: Illegal sand mining fine five lakhs
Published: 01 Feb 2023, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented