കുഞ്ചിത്തണ്ണി: ഇടുക്കി ജില്ലയിലെ എല്ലക്കൽ പോത്തുപാറ സ്വകാര്യ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിൽ, സിപ്പ്‌ലൈനിലെ യാത്രയ്ക്കിടെ ഇരുമ്പുവടത്തിൽ പിടിച്ച സ്ത്രീയുടെ കൈവിരൽ അറ്റു.

To advertise here,

തമിഴ്നാട് ചെെന്നെ സ്വദേശി ഷർമിള ബാനു (32)വിനാണ് പരിക്കേറ്റത്. ഇവരെ ആദ്യം അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് എല്ലക്കൽ പോത്തുപാറയിലെ റോളർ കോസ്റ്റർ സംവിധാനമുള്ള സിപ്പ്‌ലൈൻ സെന്ററിലാണ് അപകടം. മൂന്നാർ സന്ദർശനത്തിന് എത്തിയ ഷർമിള ഉൾപ്പെടെയുള്ളവർ സിപ്പ്‌ലൈനിൽ കയറുകയായിരുന്നു.

സവാരിക്കിടെ പേടിച്ച് ഇരുമ്പ് വടത്തിൽ കയറിപ്പിടിച്ചതാണ് അപകടകാരണമായത്. പോലീസ് അന്വേഷണം ആരംഭിച്ചു.