
ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തിയ അഞ്ച് ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സി.പി.ഒ. അൻസാർ, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59) കാളി അമ്മാൾ(51) തൃശ്ശൂർ സ്വദേശിനി രമ്യ(36) എന്നിവർക്കാണ് പരിക്കേറ്റത്.
പോലീസുകാരനായ അൻസാർ മിന്നലേറ്റ് തെറിച്ചുവീണു. ഇടതു കൈമുട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പൊള്ളലേറ്റതായി കണ്ടിട്ടില്ലെങ്കിലും വേദന അനുഭവപ്പെടുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
Content Highlights: Six individuals injured due to a lightning strike at the Mangaladevi temple festival., Injured parties include a police officer and five pilgrims from Kerala and Tamil Nadu., Victims are currently under medical observation in Kumily and Pala hospitals., The police officer, Ansar, suffered a fractured elbow after being thrown by the impact.
Published: 01 May 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented