അഗത്തി: പാർക്കിങ് സ്ഥലത്ത് കുടുങ്ങിയ അലയൻസ് എയർ വിമാനത്തിന്‍റെ സാങ്കേതികത്തകരാർ പരിഹരിച്ച് അഗത്തി വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.15-ഓടെ വിമാനങ്ങൾ സർവീസ് ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പോകേണ്ട വിമാനമായിരുന്നു സാങ്കേതികത്തകരാർ മൂലം പാർക്കിങ് മേഖലയിൽ കുടുങ്ങിയത്.
വിമാനം പാർക്കിങ് മേഖലയിൽ കുടുങ്ങിയതോടെ മറ്റു വിമാന സർവീസുകളും മുടങ്ങുകയായിരുന്നു. ഇതോടെ, നൂറു കണക്കിന് മലയാളികൾ കേരളത്തിലെത്താൻ കഴിയാതെ വലഞ്ഞു. ഈ വിമാനം ഇവിടന്ന് നീക്കാതെ മറ്റൊരു വിമാനത്തിന് ഇവിടെ വരാനാവില്ലെന്ന സ്ഥിതിയായിരുന്നു. അത്രക്ക് ചെറിയ വിമാനത്താവളമാണ് അഗത്തിയിലേത്.
16-ന് വ്യാഴാഴ്ച ഉച്ചക്ക് 11 മണിയോടെ ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന് കൊച്ചിയിലേക്ക് പോകേണ്ടതായിരുന്നു ഈ വിമാനം. യാത്രക്കാരെ കയറ്റി അൽപസമയം കഴിഞ്ഞപ്പോൾത്തന്നെ എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്നും പറക്കാനാവില്ലെന്നും അറിയിക്കുയായിരുന്നു.
യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കാൻപോലും വിമാനത്താവള അധികൃതർ തയ്യാറായിരുന്നില്ല. വിഷയത്തിൽ, യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ചായപോലും ലഭിക്കാത്ത വിമാനത്താവളമാണ് അഗത്തിയിലേത്. അടുത്തൊന്നും കടകളുമില്ല. വി
വിശന്ന് വലഞ്ഞാണ് വെള്ളിയാഴ്ച്ച ആളുകൾ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയത്. ഇതിനിടെ ഉച്ചക്ക് ഉണക്കിയ പഴങ്ങളും ബിസ്കറ്റുമടങ്ങിയ പാക്കറ്റ് ചില എയർലൈൻസ് കമ്പനികൾ വിതരണം ചെയ്തിരുന്നു.
യാത്രക്കാരുടെ താമസത്തിൻ്റെയും ഭക്ഷണത്തിൻ്റെയും ചെലവ് അധികൃതർ വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തിലുപരി സമയനഷ്ടവും മാനസിക സംഘർഷവും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും ഡി.ജി.സി.എക്ക് പരാതി നൽകുമെന്നും യാത്രക്കാർ വ്യക്തമാക്കി.
Content Highlights: Plane damaged, hundreds of Malayalis stranded in Lakshadweep
Published: 17 May 2024, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented