മാലദ്വീപിലേയ്ക്ക് ഒരു കപ്പല്‍യാത്ര : സാധ്യതകള്‍ ആരാഞ്ഞ് തുറമുഖവകുപ്പ്
കൊല്ലം തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കും മാലദ്വീപിലേക്കുമുള്ള ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങാനുള്ള സാധ്യതകള്‍ ആരാഞ്ഞ് തുറമുഖവകുപ്പ്. ലക്ഷദ്വീപിന്റെ ദക്ഷിണഭാഗവും കൊല്ലം തീരവുമായി അകലം കുറവായതിനാല്‍ യാത്രക്കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
കൊല്ലത്ത് നിന്നും മാലദ്വീപിലേയ്ക്കുള്ള ദൂരം 448 നോട്ടിക്കല്‍ മൈലാണ്. ഇതിനൊപ്പം കടലിനുള്ള വിനോദസഞ്ചാരസൗകര്യമൊരുക്കാനുള്ള സാധ്യതകളെയും തുറമുഖവകുപ്പ് പരിഗണിക്കുന്നുണ്ട്.
കശുവണ്ടി ഇറക്കുമതി ചെയ്യല്‍ ,വാര്‍ഫുകളുടെ നീളംകൂട്ടല്‍, തുറമുഖത്തിന്റെ ആഴംകൂട്ടല്‍ എന്നിവയുടെ സാധ്യതക്കുറിച്ചും ചര്‍ച്ച ചെയ്യും. ഇതിനായി സംരംഭകരുടേയും തുറമുഖവകുപ്പ് അധികൃതരുടെയും യോഗം നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരും.
മാരിടൈം ബോര്‍ഡിനു കീഴിലുള്ള നോണ്‍ മേജര്‍ തുറമുഖങ്ങളില്‍ ഏറ്റവും ആഴംകൂടിയ തുറമുഖമാണ് കൊല്ലത്തേത്. ഏഴ് മീറ്ററാണ് ഇതിന്റെ ആഴം. 101 മീറ്റര്‍ നീളമുള്ള പാസഞ്ചര്‍ ബെര്‍ത്തും 187 മീറ്റര്‍ നീളമുള്ള കാര്‍ഗോ ബെര്‍ത്തുമുണ്ട്.
കണ്ടെയ്നര്‍ യാര്‍ഡും ഗോഡൗണ്‍ സൗകര്യങ്ങളും ഇവിടെയുണ്ട്. 35 മുതല്‍ 40 വരെ ടണ്‍ ചരക്ക് കൈകാര്യം ചെയ്യാവുന്ന ക്രെയിന്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇമിഗ്രേഷന്‍ ചെക്‌പോസ്റ്റ് യാഥാര്‍ഥ്യമായതോടെ പാസഞ്ചര്‍-ക്രൂയിസ് കപ്പലുകള്‍ക്ക് അനായാസം കൊല്ലത്ത് എത്തി മടങ്ങാന്‍ കഴിയും.
ഇന്റര്‍നാഷണല്‍ ഷിപ്പ് സെക്യൂരിറ്റി സിസ്റ്റം സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ വാര്‍ഷികപരിശോധനയ്ക്കു വിധേയമാക്കി കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷമാണ് കാലാവധി. ഓരോ വര്‍ഷവും മര്‍ക്കന്റൈല്‍ മാരിടൈം വകുപ്പ് ഇത് പരിശോധനയ്ക്കു വിധേയമാക്കി പുതുക്കിനല്‍കും. പദ്ധതിയെക്കുറിച്ച് സംരംഭകര്‍ക്ക് തുറമുഖവകുപ്പ് ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ചര്‍ച്ച നടക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
Inshort- Kollam Port is exploring cargo and passenger ship services to Lakshadweep & Maldives.
Content Highlights: Kollam Port Explores Cargo and Passenger Services to Lakshadweep & Maldives
Published: 07 Oct 2024, 04:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented