ആലപ്പുഴ: ചിത്തിരക്കായലില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു. കുമരകത്തെ റിസോര്‍ട്ടില്‍നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. 

To advertise here,

ശനിയാഴ്ച ഉച്ചയോടെയാണ് ഹൗസ് ബോട്ടിന്റെ ഉള്ളില്‍നിന്ന് പുകയുയര്‍ന്നത്. ഉടനെ തന്നെ ബോട്ട് കായലിന് സമീപമുള്ള ചിറയിലേക്ക് അടുപ്പിക്കുകയും യാത്രക്കാരെ ഇറക്കുകയും ചെയ്തു. ഇതിനുശേഷമാണ് ബോട്ട് കത്തിയത്. ബോട്ടിന്റെ പകുതിയിലധികം കത്തിനശിച്ചു. ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.