തെലങ്കാന സർക്കാരിനെ ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്ക് 1000 കോടി രൂപ ചെലവായാലും അത് ചെലവാക്കി രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ ഭാഗങ്ങളിൽ നിന്നും തീർഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പസേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ ഇതിനുള്ള നീക്കം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാന സർക്കാരിനെ കൂടി ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഏറ്റവും നല്ല രീതിയിലുള്ള തീർഥാടനകാലമാണ് ഉണ്ടാവുകയെന്നും അതിനായി സർക്കാരും ദേവസ്വം ബോർഡും സഹകരിച്ചാണ് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സീസണുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട കാര്യങ്ങളെല്ലാം നേരത്തേ തന്നെ ചെയ്തിട്ടുണ്ട്. റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ടവയും വേഗത്തിൽ പൂർത്തിയാക്കും.
ഈ മാസം ആദ്യം തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഒക്ടോബർ ആദ്യം പമ്പയിൽ വെച്ചും വിപുലമായ യോഗം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Kerala Chief Minister V D Satheesan announced that Sabarimala and Guruvayur will be developed into world-class pilgrimage hubs on the model of Tirupati. Even if it costs ₹1,000 crore, the project will be implemented to boost facilities for pilgrims.
Published: 21 Sept 2026, 10:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented