ഈരാറ്റുപേട്ട (കോട്ടയം): ഇല്ലിക്കല്‍കല്ലിലെത്തിയ 15 വിനോദസഞ്ചാരികള്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി.

To advertise here,

ജെറിന്‍ എബ്രാഹം വിഴിക്കത്തോട്, എയ്ഞ്ചല്‍ കുറുപ്പന്തറ, അഖിലന്‍ കാക്കനാട്, അമല്‍ സോണി കുറുപ്പന്തറ, നന്ദു കാഞ്ഞിരപ്പള്ളി, സന്യാ ഏലംകുളം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമല്‍ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ഷിഹാബ് ചേനപ്പാടി, ജെറിന ജോയല്‍ കോട്ടയം, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേര്‍ത്തല, ഐസക്ക് കോട്ടയം എന്നിവര്‍ക്കാണ് കുത്തേറ്റത്. തലനാട് ചോനമല വഴി ഇല്ലിക്കല്‍കല്ലില്‍ എത്തിയവര്‍ക്കാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളില്‍ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാന്‍ കാരണമായി കുത്തേറ്റവര്‍ പറയുന്നത്.

കുത്തേറ്റവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടായി. ഉടന്‍ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി.നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.