കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് 13ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ കേസെടുത്തതിനെ തുടർന്ന് സംവിധായകൻ രഞ്ജിത്തും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, നടിയുടെ ലൈംഗികാതിക്രമ ആരോപണക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹർജിയിൽ അഞ്ചാം തീയതി വിധി പറയും. നടൻ ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇതേദിവസം തീർപ്പാക്കും. അതുവരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
കേസിൽ കഴമ്പില്ലെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, മുകേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇവർക്കൊപ്പം മുൻകൂർ ജാമ്യാപേക്ഷ നൽകിയ നടൻ മണിയൻപിള്ളവിന്റെ ഹർജി കോടതി തീർപ്പാക്കി. മണിയൻപിള്ള രാജുവിനെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
Content Highlights: HighCourt sought explanation from government on anticipatory bail plea by siddique
Published: 03 Sept 2024, 07:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented