കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേയ്ക്കാണ് സ്‌റ്റേ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ജോസ് കെ. മാണിക്ക് ചിഹ്നം അനുവദിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരമല്ലെന്ന് പി.ജെ. ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം ജോസ് കെ. മാണിക്ക് അനുകൂലമായിരുന്നു എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് താല്‍കാലികമായി നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. 

ഒക്ടോബര്‍ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇരു വിഭാഗത്തിന്റെ വിശദമായ വാദം കോടതി കേട്ട ശേഷം അന്തിമ തീരുമാനം ഉണ്ടാകും. 

Content Highlights: High Court stayed the Order permitted the symbol to Jose K. Mani