ന്യൂഡല്‍ഹി: സിനിമാമേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്. വേട്ടക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ബൃന്ദ കാരാട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിയമപ്രകാരം പരാതി നൽകിയിട്ടുള്ള സ്ത്രീകളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, വേട്ടക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ പേരുകൾ പൊതുസമൂഹത്തിന് മുമ്പിൽ പുറത്തുകൊണ്ടുവരേണ്ടതാണ്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരേ ഇവിടെ നിയമമുണ്ട്. എന്നാൽ, ഈ നിയമം ഇവിടെ ബാധകമായിരിക്കില്ലെന്നാണ് കമ്മിറ്റി വ്യക്തമാക്കിയത്. പ്രത്യേക നിയമം ആവശ്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് പുറത്തുവന്ന് സംസാരിക്കാനാകുന്ന ഒരു സാഹചര്യം നാട്ടിൽ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, തുറന്ന് സംസാരിക്കുന്നതിൽ നിന്ന് പല കാരണങ്ങളും അവരെ വിലക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഒരുപാട് പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്. ഇന്ത്യയിലാദ്യമായി സിനിമാമേഖലയിലെ വിഷയങ്ങൾ പഠിക്കുന്നതിന് ഇത്തരമൊരു കമ്മിഷനെ നിയോഗിച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. ഈ നടപടി സിനിമാമേഖലയിലെ സ്ത്രീകൾക്ക് പൊതുചർച്ചകളിൽ സംസാരിക്കുന്നതിന് ആത്മവിശ്വാസം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Hema Commiitte Report, Government action is exemplary says brinda karat
Published: 24 Aug 2024, 03:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented