തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വടക്കന്‍ കേരളത്തില്‍ മഴ അതിശക്തമായിയിരിക്കുകയാണ്. കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
അതിനിടെ കനത്ത മഴയില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനടുത്ത് മത്സ്യബന്ധനത്തിനുപോയി തിരിച്ചുവരികയായിരുന്ന തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ ആണ് മരിച്ചത്. കടല്‍ ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍ മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇടിമിന്നലിലും മണ്ണിടിച്ചിലിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
Content Highlights: heavy rain kerala red alert
Published: 20 May 2025, 01:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented