തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശി ആന്റണിയെ (65) ആണ് കാണാതായത്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയാണ്. പലയിടങ്ങളിലും പുഴ കരകവിഞ്ഞൊഴുകുന്നു. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി. ഈമാസം രണ്ടാംതവണയാണിത് ക്ഷേത്രം മുങ്ങുന്നത്. കഴിഞ്ഞവര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയിലും ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്ക് വിവിധ ഭാഗങ്ങളില്‍ വിള്ളലുണ്ടായി. പാലത്തിന്റെ തൂണുകള്‍ക്ക് താഴെ മണ്ണ് ഒലിച്ചുപോയി. പാലംവഴി മുണ്ടക്കൈയിലേക്കുള്ള പ്രവേശനം നിരോധിച്ചു.
കോട്ടയം ജില്ലയില്‍ മഴ ശക്തി പ്രാപിക്കുകയാണ്. ആശങ്കയായി മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ പെരുമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. കണ്ണൂര്‍ ജില്ലയിലും പുഴകൡലെ ജലനിരപ്പ് ഉയരുന്നു. കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളത്ത് കനത്ത മഴയില്‍ പാടശേഖരങ്ങളിലടക്കം വെള്ളംകയറി.
Content Highlights: heavy rain in kerala
Published: 26 Jun 2025, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented