പേരാവൂര്‍(കണ്ണൂര്‍ ): ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കണ്ണൂര്‍ കണിച്ചാറില്‍ നിന്നും കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് കണിച്ചാര്‍ പഞ്ചായത്തിന്റെ ആമ്പുലന്‍സ് എത്തിയത് ഒരു മണിക്കൂറും 35 മിനിറ്റുമെടുത്ത്. ഡ്രൈവര്‍ എന്‍. ഡി. ബെസ്റ്റിനാണ് ചുരുങ്ങിയ സമയം കൊണ്ട് 115 കിലോമീറ്റര്‍ ദൂരത്ത് രോഗിയെ ആസ്പത്രിയിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിക്ക് പുറപ്പെട്ട ആമ്പുലന്‍സ് 7.35 ഓടെ മൈത്ര ആസ്പത്രിയിലെത്തി.
പേരാവൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുമാരനെയാണ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചത്. മാറ്റിവെക്കാനുള്ള ഹൃദയം ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ നിന്ന് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.
വഴിയില്‍ വിവിധ സ്റ്റേഷനുകളിലെ പോലീസ് ട്രാഫിക്ക് നിയന്ത്രിച്ച് ആമ്പുലന്‍സിന് വഴിയൊരുക്കിയതായി ബെസ്റ്റിന് പറഞ്ഞു. ഇതിന് മുന്‍പും ബെസ്റ്റിന് സമാനമായ രീതിയില്‍ അത്യാസന്ന നിലയിലുള്ള രോഗിയെ ആസ്പത്രിയിലെത്തിച്ച് ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ബെസ്റ്റില്‍.
Content Highlights: heart transplantation surgery 113 kms
Published: 23 Mar 2024, 09:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented