ഗുരുവായൂർ: ദേവസ്വത്തിന്റെ നടപടിക്ക് വിധേയനായ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരി ദേവസ്വത്തിന് വിശദീകരണം നൽകി. ഇതുസംബന്ധിച്ച് അടുത്ത ഭരണസമിതിയോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ചെയർമാൻ വി.കെ. വിജയൻ അറിയിച്ചു. 27-നാണ് ഭരണസമിതിയോഗം.

To advertise here,

കീഴേടം രാമൻ നമ്പൂതിരി ശ്രീലക വാതിൽ അടച്ചപ്പോൾ ദേവസ്വം ഭരണസമിതിയംഗം കെ.പി. വിശ്വനാഥനും കുടുംബത്തിനും തൊഴാൻ കഴിഞ്ഞില്ലെന്നും അതിന്റെ പേരിലാണ് നടപടിയെന്നുമുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് ചെയർമാൻ പറഞ്ഞു. ആ സമയത്ത് വിശ്വനാഥൻ ക്ഷേത്രത്തിനകത്തുണ്ടായിരുന്നുവെന്നുമാത്രം.

വാതിൽ കൊട്ടിയടച്ചുവെന്നുകാണിച്ച് ക്ഷേത്രം മാനേജരും സെക്യൂരിറ്റി ഓഫീസറും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീഴ്ശാന്തിയെ ഭരണസമിതിയിലേക്ക് വിളിപ്പിച്ചു. ഭരണസമിതിയെ ബഹുമാനിക്കാത്ത തരത്തിൽ സംസാരിച്ചതിനാലാണ് കീഴ്ശാന്തിക്കെതിരേ നടപടിയെടുത്തത്. ഇതുസംബന്ധിച്ച് നേരിട്ടും രജിസ്ട്രേഡ് ആയിട്ടും അയച്ചിരുന്ന കത്ത് അദ്ദേഹം കൈപ്പറ്റാതിരുന്നത് വീഴ്ചയായെന്നും ചെയർമാൻ പറഞ്ഞു.