
പഴയങ്ങാടി: ഗോവയിലേക്കുള്ള യാത്രയ്ക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിച്ച കണ്ടെയ്‌നർ ലോറി ഡ്രൈവർ വെങ്ങര ചെമ്പല്ലിക്കുണ്ട് റോഡിൽ കുടുങ്ങി. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വൈദ്യുതക്കമ്പിയും തൂണും തകർത്ത് അപകടകരമായ രീതിയിൽ പോകുകയായിരുന്ന ലോറിയെ നാട്ടുകാർ തടയുകയായിരുന്നു. ലോറി ചെമ്പല്ലിക്കുണ്ട് പാലത്തിനു സമീപം നിർത്തിയിട്ടു.
ഹിമാചൽപ്രദേശിൽനിന്ന് ചോക്‌ലെറ്റുമായി കൊച്ചിയിൽ പോയി ലോഡ് ഇറക്കി ഗോവയിലേക്ക് തിരിച്ചുപോകാനാണ് ഗൂഗിൾ മാപ്പിന്റെ സഹായം ലോറി ഡ്രൈവർ തേടിയത്.പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി. റോഡ് വഴി വന്ന ലോറി എരിപുരം ട്രാഫിക് കവലയിൽനിന്ന് മാടായിപ്പാറ വഴി വെങ്ങരമുക്കിലൂടെ ചെമ്പല്ലിക്കുണ്ട് റോഡിലേക്ക് കയറുകയായിരുന്നു.
ലോറിയുടെ ഉയരക്കൂടുതലും വലിപ്പവും കാരണം റോഡിന്റെ ഇരുവശങ്ങളിലേയും വൈദ്യുതക്കമ്പിയും തൂണും ഉൾപ്പെടെ തകർത്തു. വൈദ്യുതത്തൂൺ തകർത്തതിൽ 13,848 രൂപ കെ.എസ്.ഇ.ബി. ലോറി ഡ്രൈവറിൽനിന്ന് ഈടാക്കി.
തുടർന്ന് വൈകീട്ട് നാലോടെ വൈദ്യുതി ജീവനക്കാരുടെ സഹായത്തോടെ കുഞ്ഞിമംഗലം കൊവ്വപ്പുറം കവലയിൽ വരെ ലോറിയെ എത്തിച്ചു. പിന്നീട് യാത്ര തുടരുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് ടാങ്കർ ലോറിയും സമാനമായ രീതിയിൽ വഴിമാറി മാടായിപ്പാറയിലൂടെ വന്ന് ഇടുങ്ങിയ റോഡിൽ കുടുങ്ങിയിരുന്നു.
Content Highlights: Google Maps root Container lorry stuck in Vengara
Published: 01 Sept 2024, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented