കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ കണ്ടെയിനർ ലോറിക്ക് തീപ്പിടിച്ചു. ബൈപ്പാസ് റോഡിൽവെച്ചാണ് അപകടം. ലോറിയുടെ പിൻഭാഗവും ഉള്ളിലുണ്ടായിരുന്ന കാറും പൂർണമായും കത്തിനശിച്ചു. 1.38 കോടി രൂപ വിലയുള്ള ബെൻസ് കാറായിരുന്നു ലോറിക്കുള്ളിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

To advertise here,

ഇന്ന് രാവിലെ 8.45ഓടെയായിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോടേക്ക് പോയതായിരുന്നു ലോറി. അപകടകാരണം വ്യക്തമല്ല. കടുത്തുരുത്തിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.