
കോട്ടയം: യുഡിഎഫ് സർക്കാരിലെ ബന്ധുനിയമനത്തിനെതിരേ രൂക്ഷ ഭാഷയിൽ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മാർ കുറിലോസ്. ജനം ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് വേണ്ടിയാണെന്നും അല്ലാതെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റാൻ വേണ്ടിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ജനങ്ങൾ ഈപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ല. തുടക്കത്തിൽ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. അതുകൊണ്ട് തന്നെ തികച്ചും പ്രതിഷേധാർഹവുമാണ്.
പ്രതിപക്ഷത്തായിരുന്നപ്പോൾ ഭരണ പക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ മറന്നു ഭരണത്തിൽ എത്തിയപ്പോൾ അതേ തെറ്റുകൾ ചെയ്യുക മാറ്റത്തിനു വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുകയാണ് ഇത്തരം നടപടികൾ. നടപടി ഉടൻ തന്നെ പിൻവലിക്കും എന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരി ഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ നിരവധി കോണിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു.
Content Highlights: Geevarghese Mar Coorilos publicly criticized the UDF government for nepotism., The criticism stems from the appointment of the Electricity Minister's brother-in-law as an additional private secretary., Mar Coorilos emphasized that voters supported the government for comprehensive change, not for repeating past mistakes., He demanded an immediate withdrawal of the controversial appointments.
Published: 04 Jun 2026, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented