അമ്പലപ്പുഴ: ഔദ്യോഗികപരിപാടിക്കിടെ പൊതുവേദിയിൽ രാഷ്ട്രീയം പറഞ്ഞതിനെതുടർന്ന് ജി. സുധാകരൻ എം.എൽ.എ.യുടെ പ്രസംഗം സി.പി.എം. പ്രവർത്തകർ തടസ്സപ്പെടുത്തി. തോട്ടപ്പള്ളി പുതുവനച്ചിറയിൽ തിങ്കളാഴ്ച പത്തരയ്ക്കായിരുന്നു സംഭവം. അഞ്ചുമിനിറ്റ് നിർത്തിവച്ചശേഷം സുധാകരൻ പ്രസംഗം തുടർന്നു.
തോട്ടപ്പള്ളി മലയിൽതോട് തെക്ക് പാടശേഖരത്തിന്റെ കല്ലുകെട്ട് ഉദ്ഘാടന വേദിയിലായിരുന്നു ജി. സുധാകരൻ പ്രസംഗിച്ചത്. ഉദ്ഘാടനപ്രസംഗത്തിനിടെ അദ്ദേഹം കഴിഞ്ഞദിവസം നീർക്കുന്നം ഗവ. യു.പി. സ്കൂളിൽ നടന്ന സംഭവം പരാമർശിച്ചു. അവിടെ താനുമായി തർക്കിച്ച പഞ്ചായത്തംഗം എസ്. ഹാരിസിന്റെ പേര് പരാമർശിച്ചതോടെ സദസ്സിൽ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.
സിപിഎം തോട്ടപ്പള്ളി ലോക്കൽ സെൻറർ അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ ആർ. ഉണ്ണി, ഏരിയകമ്മിറ്റിയംഗം കെ. കൃഷ്ണമ്മ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സീമോൻ ഇല്ലിച്ചിറ അജയകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. ഔദ്യോഗികപരിപാടിയിൽ ജി. സുധാകരൻ പാർട്ടിക്കെതിരെ ആക്ഷേപം ചൊരിഞ്ഞാൽ പ്രവർത്തകർ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കഴിഞ്ഞദിവസം എം.എൽ.എ. ഓഫീസിലേക്ക് നടന്ന മാർച്ചിൽ മുൻ എം.എൽ.എ. എച്ച്.സലാം അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു.
Content Highlights: G. Sudhakaran's speech was interrupted by CPM members at an official event in Thottappally., The protest was triggered by the MLA mentioning a local panchayat member during his speech., Local party leaders were involved in the disruption, signaling ongoing internal party friction., The incident follows recent tensions between the MLA and party leadership.
Published: 13 Jul 2026, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented