ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായി.

To advertise here,

ആലപ്പുഴയില്‍ ഡിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് 1987,91 വര്‍ഷങ്ങളില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.ആര്‍. ഗൗരിയമ്മയ്‌ക്കെതിരേയാണ്  മത്സരിച്ചത്. അതിന് ശേഷമാണ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ട് മാരാരിക്കുളത്തുനിന്ന് വിജയിക്കുന്നത്. മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ 1965 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2001-ല്‍ മാരാരിക്കുളത്ത് വീണ്ടും മത്സരിച്ചെങ്കിലും ടി.എം. തോമസ് ഐസക്കിനോട് പരാജയപ്പെട്ടു.