അഗളി: അട്ടപ്പാടിയില്‍ വനം വകുപ്പ് വാച്ചറെ കാണാതായതായി പരാതി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങും വഴി കാണാതായത്. ഇന്നലെ 11 മണിക്ക്. പ്ലാമരം പച്ചമല മലവാരത്ത് മുരുകനടങ്ങുന്ന സംഘം പരിശോധനയ്ക്ക് പോയിരുന്നു.

To advertise here,

മുരുകന് മുന്‍പ് സ്‌ട്രോക്ക് വന്നതിനാല്‍ താഴെ ക്യാംപ് ഷെഡിലേക്ക് പോവാനായി സഹപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ഇതോടെ മുരുകന്‍ തിരികെ ഇറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇയാളെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

പോലീസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുരുകന്‍ പോവാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും പരിശോധന നടത്തുകയാണെന്ന് പോലീസ്  അറിയിച്ചു