പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. സീതത്തോട് കോട്ടമണ്‍പാറ, റാന്നി കുരുമ്പന്‍മൂഴി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് വിവരം. ശനിയാഴ്ചയും ഇതേ പ്രദേശങ്ങളില്‍ ഉരൂള്‍പൊട്ടിയിരുന്നു. 

To advertise here,

കോട്ടമണ്‍പാറയില്‍ കാര്യമായ മഴയില്ലെങ്കിലും കുരുമ്പന്‍മുഴിയില്‍ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുത ബന്ധവും വാര്‍ത്താ വിനിമയ ബന്ധവും തടസപ്പെട്ടു. 

content higlights: flash flood in pathanamthitta