കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച 11-ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

To advertise here,

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷനാകും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്വാമി മോക്ഷവ്രതാനന്ദ, സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, ശശി തരൂർ എം.പി., പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തും.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരമവാർഷികാചരണം വ്യാഴാഴ്ച മൂന്നിന് കോട്ടയം മാമ്മൻമാപ്പിള സ്‌മാരക നഗരസഭാ ഹാളിൽ നടക്കും. അനുസ്‌മരണ സമ്മേളനം എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനാകും.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.