കൊല്ലം: വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിൽ ഒളിവിലായിരുന്ന എസ്.എഫ്. ഐ. മുൻ നേതാവ് നിഖിൽ തോമസ് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചതായി സൂചനകൾ. കൊട്ടാരക്കരയില്‍നിന്ന് തെങ്കാശി വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ പ്രതി പദ്ധതിയിട്ടിരുന്നോ എന്ന കാര്യത്തിലാണ് പോലീസ് ഉത്തരം തേടുന്നത്. ശനിയാഴ്‌ച പുലർച്ചെ 12.30-ന് കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റാൻഡിൽ വെച്ചാണ് നിഖിൽ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്.
അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ അവസാന മൊബെെൽ ടവർ ലൊക്കേഷൻ കായംകുളം തന്നെ സ്ഥിരീകരിക്കുമ്പോഴും നിഖിൽ കോഴിക്കോട്ടേക്ക് കടന്നത് എങ്ങിനെയാണെന്നതിലും പോലീസിന് വ്യക്തതയില്ല.
വെള്ളിയാഴ്ച വെെകീട്ട് വരെ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭ്യമല്ലായിരുന്നു. എന്നാൽ ആലപ്പുഴയില്‍ വച്ച് നിഖിലിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഇയാൾ കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിൽ യാത്ര ചെയ്യുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കോട്ടയത്തുനിന്ന് പിടിയിലാകുന്നത്.
പിടിയിലായ രാത്രി തന്നെ നിഖിലിനെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഉച്ചയോടെ നിഖിലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടർന്ന് വൈകീട്ട് അഞ്ച് മണിയോടു കൂടി കോടതിയില്‍ ഹാജരാക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.
കോഴിക്കോടുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു നിഖിലെന്ന് പോലീസ് പറഞ്ഞു. ബസ്സിൽ നിഖിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. നിഖിലിനെ 2.30 -ന് കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു. എസ്.എഫ്.ഐ. കായംകുളം മുൻ ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ, എം.കോം. പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയിൽ പഠിച്ചെന്ന് പറയുന്ന കാലത്ത് നിഖിൽ കേരള സർവകലാശാലയിലെ വിദ്യാർഥിയായിരുന്നെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അവിടെ പഠിച്ചിട്ടില്ലെന്ന് കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധിയും അറിയിച്ചിരുന്നു.
Content Highlights: Fake Degree Certificate: sfi leader Nikhil Thomas police custody
Published: 24 Jun 2023, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented