
ആലപ്പുഴ: കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപ. അപ്പത്തിനു 15 രൂപ. കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റസ്റ്റോറന്റിലെ നിരക്കിനെതിരേ കളക്ടര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് പി.പി. ചിത്തരഞ്ജന് എം.എല്‍.എ. ആലപ്പുഴയിലെ ഹോട്ടലുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു തടയണമെന്നാണ് ആവശ്യം.
വെള്ളിയാഴ്ച രാവിലെയാണ് എം.എല്‍.എ.യും ഡ്രൈവറും ഹോട്ടലിലെത്തിയത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ബില്ല് ജി.എസ്.ടി.യടക്കം 184 രൂപ.
ഒരു മുട്ടയ്ക്ക് അഞ്ചരരൂപയുള്ളപ്പോഴാണ് ഈ അന്യായമെന്ന് എം.എല്‍.എ. പറഞ്ഞു. ബില്ലുസഹിതമാണു പരാതി. ഇതു മാധ്യമങ്ങള്‍ക്കും നല്കി.
അഞ്ചുവര്‍ഷമായി വിലകൂട്ടിയിട്ടില്ലെന്നു ഹോട്ടലുകാര്‍ പറയുന്നു. 1.70 ലക്ഷം വാടകയും ലക്ഷംരൂപ വൈദ്യുതിനിരക്കുമുണ്ട്. കേന്ദ്രീകൃത എ.സി.യാണ്. ന്യായവില മാത്രമേ ഈടാക്കുന്നുള്ളൂ -ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.
Content Highlights: excess bill in hotel, MLA complains to collector
Published: 02 Apr 2022, 07:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented