
കൊച്ചി: അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. രാവിലെ നാലിന് കാവാവസ്ഥാ വകുപ്പാണ് അതിതീവ്ര മഴയുണ്ടാകുമെന്ന സാധ്യത മുൻനിർത്തി എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇത് കണക്കിലെടുത്താണ് വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
തൃശ്ശൂർ ജില്ലയിൽ രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്‌സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, പ്രഫഷണൽ കോളേജുകൾ, ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.
നേരത്തെ തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നേരത്തെ തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇന്ന് രാവിലെ രണ്ട് ജില്ലകളിലും കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഈ ജില്ലകളിൽ കഴിഞ്ഞ ദിവസം തന്നെ കളക്ടർമാർ ഇന്നത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Content Highlights: District Collector declared a holiday for all educational institutions., Red alert issued by the Meteorological Department due to heavy rain., Holiday applies to professional colleges, schools, anganwadis, and tuition centers., Decision taken to ensure student safety.
Published: 07 Aug 2026, 07:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented