ന്യൂഡൽഹി: വിവാദങ്ങൾക്കിടയിൽ കേരളാഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ. നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസവും കണ്ടിരുന്നുവല്ലോയെന്നും ഇപി മാധ്യമങ്ങോട് പ്രതികരിച്ചു. രാഷ്ട്രീയം അതിന്റെ വേദിയിൽ ചർച്ച ചെയ്യാം. സീതാറാമിന്റെ ഓർമകളാണ് ഞങ്ങളുടെ മനസ്സിലെന്നും അദ്ദേഹം കൂട്ടിചേർത്തു. 

To advertise here,

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ നിന്നും ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ നിന്നും ഇപി വിട്ടുനിന്നിരുന്നു. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ വെച്ചാണ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിലേക്ക് പോയിരുന്നു. 

'ഇ.പി. ആയുർവേദ ചികിത്സയിലാണ്, അല്ലാതെ അതൃപ്തിയൊന്നും ഇല്ല. രാവിലെ വീട്ടിൽ പോയാൽ നിങ്ങൾക്ക് അദ്ദേഹത്തെ കാണാം' എന്നായിരുന്നു ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലെ ഇപിയുടെ അസാന്നിധ്യത്തിൽ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രതികരണം.