മലപ്പുറം: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ഇന്നലെ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പി നന്ദകുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. മേളയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ കുടുംബശ്രീയുടെ 'വനിതകൾക്കുള്ള ഊർജസംരക്ഷണ പരിശീലന പരിപാടി' നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ 'റോഡ് സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഇന്ന് വൈകുന്നേരം ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക്ലോർ ലൈവും ഉണ്ടായിരിക്കും.
സംസ്ഥാന സർക്കാറിന്റെ 90- ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. 150 തീം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്ന സർവീസ് സ്റ്റാളുകൾ, 50 വിപണന സ്റ്റാളുകൾ, പിആർഡിയുടെ എൻറെ കേരളം ചിത്രീകരണം, കൃഷിവകുപ്പിന്റെ കാർഷികമേള, കുടുംബശ്രീയുടെ ഭക്ഷ്യമേള, പുസ്തകമേള, ടൂറിസം വകുപ്പിന്റെ പ്രദർശനം, കിഫ്ബിയുടെ പ്രദർശന പവലിയനുകൾ, ഐടി വകുപ്പുകളുടെയും സ്റ്റാർട്ടപ്പുകളുടെയും ടെകനോ ഡെമോ ഏരിയ, സ്‌പോർട്‌സ് സോൺ, മിനി തിയേറ്റർ എല്ലാം പ്രദർശന നഗരിയിലുണ്ട്.
ഏഴ് ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കാലികപ്രസക്തമായ സെമിനാറുകളും എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ വൈകുന്നേരം 10 വരെയാണ് പ്രദർശനം. മെയ് 13ന് മേള സമാപിക്കും.
Content Highlights: Ente Keralam exhibition & marketing fair in Malappuram`s Kottakunnu Maidan until May 13
Published: 09 May 2025, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented