മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ ഫലം നെഗറ്റീവായതോടെ പതിനെട്ടുകാരന് ജാമ്യം. മുപ്പത്തിയഞ്ച് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ശ്രീനാഥിന്റെ നിരപരാധിത്വം തെളിഞ്ഞത്. കേസില്‍ നിരപരാധിയാണെന്നും സത്യം പുറത്തുവന്നുവന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീനാഥും കുടുംബവും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,

പീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്‌സോ കേസില്‍ റിമാന്റിലായത്. ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് ശ്രീനാഥിന് സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചത്.

സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും യഥാര്‍ത്ഥ പ്രതിയെ ഉടന്‍ കണ്ടെത്തണമെന്നുമാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

Content Highlights: eighteen year old gets bail after dna test comes out negative in pocso case