തിരുവനന്തപുരം: പതിന്നാലുകാരിയെ പലതവണ പീഡിപ്പിച്ച കേസിൽ വലിയച്ഛന് പത്തുവർഷം കഠിന തടവും ഒരുലക്ഷംരൂപ പിഴയും വിധിച്ചു തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളു. പിഴയൊടുക്കാത്തപക്ഷം രണ്ടുവർഷം കൂടുതലായി ശിക്ഷയനുഭവിക്കണം. 2024 ജൂൺ 12-നാണ് കേസിനാസ്പദമായ സംഭവം.
പ്രതിയും അതിജീവിതയും ഒരു വീടിന്റെ ഇരുനിലകളിലായാണ് താമസം. അതിജീവിതയുടെ അമ്മയുടെ സഹോദരീഭർത്താവാണ് പ്രതി. അതിജീവിതയുടെ അമ്മയുടെ പിതാവ് അതിജീവിതയോടൊപ്പം വീടിന്റെ താഴത്തെ നിലയിലാണ് താമസം. ഭാര്യാപിതാവിന് രാവിലത്തെ ഭക്ഷണവും മരുന്നും കൊടുക്കുന്നതിനായി അതിജീവിതയുടെ വീട്ടിലേക്ക് വന്ന പ്രതി സ്‌കൂളിൽ പോകുന്നതിനായി ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി. പേടിച്ചുപോയ പെൺകുട്ടി ഈ വിവരം അന്നേദിവസം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി പറഞ്ഞതനുസരിച്ച് അമ്മയോടും സ്‌കൂൾ അധ്യാപകരോടും പറഞ്ഞു. തുടർന്ന് സി.ഡബ്ല്യു.സി.യിലും പോലീസിലും അറിയിച്ചു. ഇതിനുമുൻപും പ്രതി പലതവണ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുകാർ തമ്മിൽ തർക്കമുണ്ടാകുമെന്ന് കരുതി പുറത്തുപറഞ്ഞില്ല. പീഡനം തുടർന്നപ്പോഴാണ് പുറത്തുപറഞ്ഞത്.
കുട്ടിയെ രക്ഷിതാക്കൾ ദത്തെടുത്തതാണ്. അതിനാൽ ജനന തീയതിയെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായി അറിയാത്തതിനാൽ കുട്ടിക്ക് പ്രായപൂർത്തിയായെന്നും പോക്‌സോ നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും വിചാരണാസമയത്ത് പ്രതിഭാഗം തർക്കിച്ചതിനെത്തുടർന്ന് പ്രോസിക്യൂഷൻ കുട്ടിയുടെ പ്രായം തെളിയിക്കാൻ വൈദ്യപരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഹർജി നൽകിയത് കോടതി അനുവദിച്ചു. വൈദ്യപരിശോധനയിൽ കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിഞ്ഞിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി., എന്നിവർ ഹാജരായി. കരമന പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് വി.എസ്., വിപിൻ ആർ.എസ്. എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.
Content Highlights: Uncle sentenced to 10 years rigorous imprisonment and 1 lakh fine for abusing a 14-year-old girl., The incident occurred on June 12, 2024, in Thiruvananthapuram., Medical examination confirmed the victim was a minor, dismissing the defense's claims., The court ordered the fine amount and government compensation to be given to the victim.
Published: 05 Oct 2026, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented