
എടപ്പാള്‍: ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈ ചോളാര്പ്പേട്ടയ്ക്കടുത്തുവെച്ച് തീവണ്ടിയില്‍നിന്നുവീണ് മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറുമണിയോടെ അപകടത്തില്‍പ്പെട്ടത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭര്‍ത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസില്‍ യാത്രതിരിച്ചത്.
രാവിലെ ആറിന് എഴുന്നേറ്റ് ശൗചാലയത്തിലേക്കു പോകണമെന്നു പറഞ്ഞ രോഷ്ണിയെ രാജേഷ് അവിടെവരെ അനുഗമിച്ചിരുന്നു. പിന്നീട് അവിടെനിന്നു മാറിനിന്ന രാജേഷ് ഏറെസമയം കഴിഞ്ഞിട്ടും രോഷ്ണി ഇറങ്ങിവരാത്തതുകണ്ട് നോക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചോളാര്‍പ്പേട്ടിനടുത്ത് റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബിരുദാനന്തര ബിരുദധാരിയായ രോഷ്ണി മൂന്ന് പിഎസ്സി പരീക്ഷകളിലും ദേവസ്വംബോര്‍ഡ് പരീക്ഷയിലും വിജയിച്ച് ജോലി പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായ ദുരന്തമെത്തിയത്.
മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ശുകപുരത്തെ വീട്ടിലെത്തിച്ച് വെള്ളിയാഴ്ച സംസ്കാരം നടക്കും. രോഷ്ണിയുടെ അച്ഛന് സദാനന്ദന് ശുകപുരം ദക്ഷിണാമൂര്‍ത്തിക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാനും ശുകപുരം മില്‍ക്ക് ഫാര്‍മേഴ്സ് സംഘം ചെയര്‍മാനുമാണ്. അമ്മ: ശ്രീകല. മകള്‍: ഋതുലക്ഷ്മി. സഹോദരി: സനില.
Content Highlights: woman died after falling from a train near Chennai
Published: 31 Jul 2025, 07:39 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented