തിരുവനന്തപുരം: പി.വി. അൻവറിന് വിവരം ചോർത്തിനൽകിയ സംഭവത്തിൽ കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.ഐ. ഷാജിയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച എം.ഐ. ഷാജി, അന്വേഷണറിപ്പോർട്ട് പി.വി. അൻവറിന് കൈമാറിയെന്ന് പോലീസ് മേധാവി കണ്ടെത്തിയിരുന്നു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രവർത്തിച്ചതായും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരേ ആരോപണമുയർത്തിയ പി.വി. അൻവറിനെ ഷാജി ബന്ധപ്പെട്ടിരുന്നതായും പോലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. മദ്യപിച്ച് അതിവേഗത്തിൽ ഔദ്യോഗിക വാഹനമോടിച്ച ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
Content Highlights: DySP suspended for leaking information to pv Anwar
Published: 21 Mar 2025, 07:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented