
കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ആദ്യ ഹർജി നൽകിയത് ഷോൺ ജോർജ് ആണെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മാർച്ച്.
മാർച്ചിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ ഷോൺ ജോർജിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. ഇരുവിഭാഗങ്ങളും തമ്മിൽ വാക്പോരും ഉന്തും തള്ളുമുണ്ടായതോടെ പോലീസ് പ്രവർത്തകർക്കുനേരെ ലാത്തിവീശി.
2023 സെപ്റ്റംബർ 25-ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് ഷോൺ ജോർജ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിഎംആർഎലിനും എക്സാലോജിക്കിനുമെതിരെ അന്വേഷണം ആരംഭിച്ചത്.
Content Highlights: DYFI conducted a protest march to Shaun George's residence in Kottayam., BJP workers gathered at the site to counter the protest., A tense standoff between the two political groups has developed., Police are currently on-site attempting to manage and control the situation.
Published: 27 May 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented