തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ.യുമായ ഡോ. കെ.എം. എബ്രഹാമിനും എതിരേ ഗുരുതര ആരോപണങ്ങളുമായി സസ്പെൻഡ് ചെയ്യപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്.
കിഫ്ബി കടമെടുത്തതുൾെപ്പടെയുള്ള പൊതുപണം തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി ചെലവിട്ടെന്നും എബ്രാഹിന്റെ നടപടികൾക്ക് കൂട്ടുനിൽക്കാത്തവരെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു. ‘കെ.എം. എബ്രഹാം ഭരണഘടനാബാഹ്യമായ ശക്തിയാണ്. ഭരണത്തുടർച്ച ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആറുമാസമായി ഐ.എ.എസ്-ഐ.പി.എസുകാർ ഉൾപ്പെടുന്ന കോക്കസ് പ്രവർത്തിക്കുന്നു. 2021-ലെ തിരഞ്ഞെടുപ്പിന് 75 കോടിയും ഇത്തവണ 130 കോടിയുമാണ് കിഫ്ബി ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രതികാരമാണ് സസ്പെൻഷന് പിന്നിൽ. ഏപ്രിൽ 9-ന് ജനങ്ങൾ പിരിച്ചുവിട്ട സർക്കാരാണിത്. ആ ഉത്തരവ് മേശപ്പുറത്ത് ഇരുന്നോട്ടെ. കേസിന് പോകുന്നില്ല. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ദിവസം സസ്പെൻഷൻ ഉത്തരവ് പിൻവലിച്ച് പഴയസ്ഥിതി പുനഃസ്ഥാപിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’’- അശോക് പറഞ്ഞു.
Content Highlights: Dr. B. Ashok alleges KIIFB funds were used for political campaigning., Claims of an extra-constitutional caucus led by KM Abraham., Allegation of 130 crore expenditure for election propaganda., Dr. Ashok claims his suspension is an act of political revenge.
Published: 01 May 2026, 06:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented