
തിരുവനന്തപുരം: കിഫ്ബി വഴിമുട്ടിയതോടെ, ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെ കോൺക്ലേവിൽ ഇക്കാര്യം അറിയിച്ചു.
വായ്പ നൽകാമെന്നു ലോകബാങ്ക് സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 100-150 കോടി രൂപയുടെ പദ്ധതി ശുപാർശ തയ്യാറാക്കാൻ എല്ലാ വി.സി.മാരോടും നിർദേശിച്ചു.
ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി സർവകലാശാലാ നിയമം ഏകീകരിക്കുമെന്ന് കോൺക്ലേവ് ഉദ്ഘാടനംചെയ്ത മന്ത്രി റോജി എം. ജോൺ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കും.
സ്വകാര്യ സർവകലാശാല, ഡീംഡ് സർവകലാശാല, വിദേശ സർവകലാശാല തുടങ്ങിയവ കേരളത്തിൽ നടപ്പാക്കണം. വി.സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നിലവിൽ സെനറ്റുകളാണ് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നത്. ഈ അധികാരം സിൻഡിക്കേറ്റിനു കൈമാറും. സർവകലാശാലകളിൽ സ്ഥിരം വി.സി.മാരെ നിയമിക്കാനുള്ള നടപടികൾക്കായി നിയമഭേദഗതി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള നയരേഖ ഉടനടി തയ്യാറാക്കി സർവകലാശാലകൾക്കയയ്ക്കാനും കോൺക്ലേവ് തീരുമാനിച്ചു. കാലടി സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. സിസാ തോമസിനു നേരേയുള്ള അതിക്രമത്തിൽ കർശനനടപടിയെടുത്തതിന് വി.സി.മാർ സർക്കാരിനെ അഭിനന്ദിച്ചു. പ്രശ്നത്തിൽ കേരള വി.സി. ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ സർക്കാരിനു നിവേദനം നൽകിയിരുന്നു.
Content Highlights: Facing a crunch in KIFBI funding, the Kerala government has decided to secure a ₹2,000 crore loan from the World Bank for higher education infrastructure and university reforms.
Published: 19 Aug 2026, 04:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented