പൈനാവ്: ഡോ. എ. നസീം ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1995-ൽ സബ് ഇൻസ്പക്ടറായി കേരള പോലീസ് സർവീസിൽ പ്രവേശിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സി.ഐ. ആയും ഡിവൈ.എസ്.പി.യായും ജോലി ചെയ്തിട്ടുണ്ട്.

To advertise here,

2021-ൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (അഡ്മിൻ) ആയി തിരുവനന്തപുരം സിറ്റിയിൽ ജോലി ചെയ്തു. കഴിഞ്ഞ മൂന്നുവർഷമായി മറൈൻ എൻഫോഴ്സ്മെന്റിൽ എസ്.പി.യായി ജോലിചെയ്തു വരുകയായിരുന്നു. കേരളത്തിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്.